മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ആഴ്ചയുടെ തുടക്കം അനുകൂലമാണ്. ചൊവ്വാഴ്ച രാത്രി ഏഴു മണിവരെ കാര്യവിജയം, അംഗീകാരം, ആഗ്രഹസാഫല്യം എന്നിവ പ്രതീക്ഷിക്കാം. ......
രണ്ടു പതിറ്റാണ്ടായി നിയമസഭയിലും പുറത്തും യു.ഡി.എഫ് - എൽ.ഡി.എഫ് സർക്കാരുകൾക്കു മുന്നിൽ അവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് കേരളത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഒരു നിയമം വരുമോ എന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിന് ഒരു നിയമനിർമാണം നടത്താൻ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ആലോചനകളുണ്ടെങ്കിലും നാളിതു വരെ യാതൊന്നും തന്നെ പ്രാബല്യത്തിലെത്തിയിട്ടില്ല.
ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം അത്ഭുതാവഹമായ രീതിയിൽ പുരോഗതി പ്രാപിചിരിക്കുന്നു എന്നു പറയുന്ന കാലത്തു തന്നെയാണ് മനുഷ്യക്കുരുതി പോലുള്ള അനാചാരങ്ങളും ആഭിചാരക്രിയകളും കേരളത്തിൽ നടക്കുന്നത്. ഇലന്തൂർ ഇരട്ട നരബലി പ്രബുദ്ധ കേരളത്തെ ഞെട്ടിച്ച സംഭവമാണ്. ......
ദോഹ: ഖത്തറിന്റെ കായിക മാമാങ്കമായ അമീർ കപ്പ് ഫൈനലിൽ അൽ സദ്ദിനെ തകർത്ത് അൽ ഗറാഫ ചാമ്പ്യന്മാരായി. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ ഗറാഫ വിജയം കൊയ്തത്. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഡ്രൈവ് യുവർ ഡ്രീം വിത്ത് ഗ്രാൻഡ് മെഗാ പ്രമോഷന്റെ നാലാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് മാളിൽ വെച്ചു വിതരണം ചെയ്തു. 10 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് 2026 മോഡൽ കാറും ആണ് സമ്മാനമായി ലഭിച്ചത്.
2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 ഹ്യുണ്ടായി ആക്സന്റ് കാറുകൾ, 1,00,000 ഖത്തർ റിയാൽ ക്യാഷ്, എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്. ......
ദോഹ: വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും സർഗ്ഗാത്മകതയും വളർത്തുക എന്ന ലക്ഷ്യത്തോടെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന മെഗാ എക്സിബിഷന് ‘സിനോവ 2026’ (SCINOVA 2026) പ്രൗഢഗംഭീരമായ തുടക്കം. സയൻസ്, മാത്തമാറ്റിക്സ്, ആർട്ട് എന്നീ മേഖലകളെ കോർത്തിണക്കി സംഘടിപ്പിച്ച പ്രദർശനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (എഡ്യൂക്കേഷൻ ആൻഡ് കൾച്ചർ) ഹരീഷ് പാണ്ഡെ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തിനും (NEP 2020) ഖത്തർ നാഷണൽ വിഷൻ 2030-നും അനുസൃതമായാണ് പ്രദർശനം വിഭാവനം ചെയ്തിരിക്കുന്നത്. ......
ദോഹ: ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഐ.സി.സി പ്രതിവാര കലാവിരുന്നായ വെനസ്ഡേ ഫിയസ്റ്റയിൽ 'ലാലിസം' (Lalism) എന്ന പേരിൽ മെഗാ സാംസ്കാരിക വിരുന്ന് സംഘടിപ്പിക്കുന്നു. എം.എഫ്.സി.ഡബ്ല്യു.എ ക്യു (MFCWAQ), ഇന്ത്യൻ കൾച്ചറൽ സെന്ററുമായി (ICC) സഹകരിച്ചാണ് ഈ പ്രൗഢഗംഭീരമായ പരിപാടി ഒരുക്കുന്നത്.മെയ് 13 ബുധനാഴ്ച വൈകുന്നേരം 6:30-ന് ഐ.സി.സി അശോക ഹാളിലാണ് ആഘോഷങ്ങൾ നടക്കുക. ......
ദോഹ: പേൾ ഖത്തർ, ജിവാൻ ഐലൻഡ് എന്നിവയുടെ മുഖ്യ ഡെവലപ്പർമാരായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി (UDC) സംഘടിപ്പിക്കുന്ന രണ്ടാമത് വനിതാ പാഡൽ ടൂർണമെന്റിന് ഇന്ന് (മെയ് 10) തുടക്കമാകും. ആദ്യ പതിപ്പിന്റെ വൻ വിജയത്തിന് പിന്നാലെയാണ് രണ്ടാമത് ടൂർണമെന്റിന് വേദിയൊരുങ്ങുന്നത്.
രണ്ട് ദ്വീപുകളിലെയും താമസക്കാർക്ക് മാത്രമായാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ......
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ഹാഫ് മാരത്തോണുകളിൽ ഒന്നായ 'വൺ റൺ ഫോർ ഓൾ' (One Run for All) മൂന്നാം പതിപ്പിന് ഖത്തർ വേദിയാകുന്നു. കായിക-യുവജന മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ കായിക മേള മെയ് 24-ന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലാണ് നടക്കുക.
ലോകമെമ്പാടുമുള്ള 110-ലധികം രാജ്യങ്ങളിൽ ഒരേസമയം നടക്കുന്ന ഈ ഓട്ടമത്സരത്തിൽ ഖത്തറിൽ നിന്ന് മാത്രം 2,500-ലധികം പേർ പങ്കെടുക്കുമെന്ന് ഫെഡറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുള്ള അൽ ദോസരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ പ്രായക്കാർക്കായി ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
1 കി.മീ, 5 കി.മീ, 10 കി.മീ, 21.1 കി.മീ (ഹാഫ് മാരത്തോൺ) എന്നിവയ്ക്ക് പുറമെ കുട്ടികൾക്കായി ഇത്തവണ പുതുതായി 400 മീറ്റർ മത്സരവും കുടുംബങ്ങൾക്കായി 2.5 കി.മീ മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്.
മത്സര ദിവസം വൈകുന്നേരം 4:30 മുതൽ ഫാൻ സോണിൽ വിനോദ പരിപാടികൾ ആരംഭിക്കും. ......

ദോഹ: ഖത്തറിന്റെ ചരിത്ര സ്മരണകൾ ഉറങ്ങുന്ന പുരാതന കൊട്ടാരത്തിന്റെ (Old Palace) വാസ്തുവിദ്യാ സൗന്ദര്യവും ചരിത്രപരമായ പരിണാമവും ചർച്ച ചെയ്യുന്നതിനായി ഖത്തർ മ്യൂസിയംസ് ഇന്ന് (മെയ് 10) പ്രത്യേക ഫോറം സംഘടിപ്പിക്കുന്നു. നാഷണൽ മ്യൂസിയത്തിലെ ദർവീഷ് അൽ ഫർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ചരിത്രകാരന്മാരും വാസ്തുവിദ്യാ വിദഗ്ധരും ഗവേഷകരും പങ്കെടുക്കും.
ഖത്തറിന്റെ ദേശീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്നായ പുരാതന കൊട്ടാരത്തെ പുതിയ തലമുറയ്ക്ക് മുന്നിൽ പുനരവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ആർക്കിടെക്ചർ ഇൻ ദി ഓൾഡ് പാലസ്' എന്ന പേരിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്.പരമ്പരാഗത ഖത്തറി വാസ്തുവിദ്യയുടെ തനിമയും അന്നത്തെ നിർമ്മാണ രീതികളും കൊട്ടാരത്തിന്റെ രൂപകല്പനയിൽ എപ്രകാരം പ്രതിഫലിക്കുന്നു എന്ന് ഫോറം വിശകലനം ചെയ്യും.ഭരണപരമായ ആസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ ഈ കൊട്ടാരം വഹിച്ച നിർണ്ണായക പങ്ക് ചർച്ചയാകും.പുരാതന കൊട്ടാരത്തെ ആധുനിക നാഷണൽ മ്യൂസിയത്തിന്റെ ഭാഗമാക്കി മാറ്റിയതിലൂടെ ചരിത്രത്തെയും വർത്തമാനത്തെയും എങ്ങനെ കൂട്ടിയിണക്കുന്നു എന്നത് സംവാദവിഷയമാകും.
അറബിക് ഭാഷയിൽ നടക്കുന്ന സെഷനുകളിൽ മറ്റു രാജ്യക്കാർക്കായി പരിഭാഷാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ......
ദോഹ/ന്യൂയോർക്ക്: സുരക്ഷിതവും സുതാര്യവുമായ കുടിയേറ്റ ഭരണനിർവഹണത്തിന് മൂന്ന് പ്രധാന മേഖലകളിൽ ലോകരാജ്യങ്ങൾ മുൻഗണന നൽകണമെന്ന് ഖത്തർ. ന്യൂയോർക്കിൽ നടന്ന രണ്ടാമത് ഇന്റർനാഷണൽ മൈഗ്രേഷൻ റിവ്യൂ ഫോറത്തിൽ സംസാരിക്കവെയാണ് ഖത്തർ തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ നജ്വ ബിൻത് അബ്ദുറഹ്മാൻ അൽ താനി ഖത്തറിന്റെ നയം വ്യക്തമാക്കിയത്.
തൊഴിൽ മേഖലയിൽ ഖത്തർ നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ......